കൊല്ലം അക്കോണം പ്ലാവില പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിളള (25)യാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എൻജിനീയറിങ് ബിരുദധാരിയാണ്. അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഇന്നലെ രാവിലെ 11 നാണ് കിഷോർ കുവൈത്തിൽ നിന്ന് നാട്ടിൽ എത്തിയത്. വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. വാതിൽ തുറക്കുന്നില്ല എന്ന് അറിയിച്ചു കിഷോർ ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തി.
അമ്മ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോൾ ലക്ഷ്മി മരിച്ച നിലയിൽ ആയിരുന്നു. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി ,കിഷോർ വരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം ചടയമംഗലം പോലീസ് എത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൊട്ടാരക്കര തഹസിൽദാർ വിജയകുമാറിന്റെ സാന്നിധ്യത്തിൽ ചടയമംഗലം പോലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ചടയമംഗലം ഇൻസ്‌പെക്ടർ വി.ബിജു, എസ്‌ഐ പ്രിയ അന്വേഷണ അന്വേഷണം.