തിരു: ജനം നിയമം കയ്യിലെടുക്കരുത്; തെരുവുനായ്ക്കളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹം; ഡിജിപിയുടെ സര്‍ക്കുലര്‍നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്ന് പൊലീസ് മേധാവി.
ഇത്തരം നടപടികളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം. തെരുവുനായ ശല്യത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപി അനില്‍കാന്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ റസിഡന്‍സ് അസോസിയേഷന്‍ മുഖേന തെരുവുനായകളെ ഉപദ്രവിക്കുന്നതിനെതിരെ ബോധവത്കരണം നടത്തണം. എല്ലാ എസ്എച്ച്ഒമാര്‍ക്കുമാണ് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്.