ഖത്തർ കറൻസിയെ തരംതാഴ്ത്തി വീഡിയോ ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ


ദോഹ: ഖത്തർ കറൻസി നികൃഷ്ടമായ രീതിയിൽ ഉപയോഗിക്കുന്നതായി കാണിച്ച് വൈറലായ വീഡിയോയെ തുടർന്ന് രണ്ട് പേർ അറസ്റ്റിലായി. മൂക്ക് തുടയ്ക്കുക, ഷൂസ് പോളിഷ് ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങൾക്കാണ് അവരിൽ ഒരാൾ ഖത്തർ റിയാൽ ഉപയോഗിക്കുന്നത്. റിസ്ക് എടുക്കുക” എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്ക് എതിരെ ട്വിറ്ററിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വിമർശനവും നടപടിയെടുക്കാനാവശ്യപ്പെട്ടും ആളുകൾ രംഗത്തെത്തി. വീഡിയോയിലുള്ള ആളെയും അത് ചിത്രീകരിച്ചയാളെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

Previous Post Next Post