കോട്ടയം ജില്ലയിൽ വളർത്തുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ വാക്സിനേഷനും ലൈസൻസും ഇനി നിർബന്ധം




കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പേവിഷബാധ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കുന്നു.
ജില്ലയിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും തങ്ങളുടെ പഞ്ചായത്തിലെ / മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഉടമസ്ഥർ സെപ്റ്റംബർ 30നു മുൻപായി പ്രതിരോധ കുത്തിവയ്പ്പെടുപ്പിക്കേണ്ടതാണ്. കുത്തിവയ്പ്പെടുത്തതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി അതത് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്നും വളർത്ത് നായ്ക്കൾക്ക് ലൈസൻസ് എടുക്കാൻ നടപടി നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.
പേവിഷബാധാനിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ച നായപിടുത്തക്കാർ , സന്നദ്ധസംഘടനാപ്രവർത്തകർ എന്നിവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.


Previous Post Next Post