നീട്ടി വളർത്തിയ മുടി പിതാവ് മുറിപ്പിച്ചു, പ്ളസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി


പെരുമ്പാവൂർ: ഒക്കൽ കാരിക്കോട് എടത്തല വീട്ടിൽ ഡെന്നീസിന്റെ മകൻ എർവിനെ (16) കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എർവിനെ ഒരു മണിക്കൂർ കഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ കതകിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് ജനൽ കർട്ടന്റെ ചരടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അങ്കമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
      എർവിൻ നീട്ടി വളർത്തിയിരുന്ന മുടി ചെന്നൈയിലെ ജോലിസ്ഥലത്തു നിന്നെത്തിയ പിതാവ് ബാർബർ ഷോപ്പിൽ കൊണ്ടുപോയി വെട്ടിപ്പിച്ചിരുന്നു. ഇതിലെ മനോവിഷമത്താലാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നു പറയപ്പെടുന്നു
Previous Post Next Post