ഗാസിയാബാദ്: ഉത്തർപ്രദേശിൽ എംഎൽഎയുടെ മാതാവിൻ്റെ കാതുകൾ മുറിച്ച് മോഷ്ടാക്കൾ കമ്മൽ മോഷ്ടിച്ചു. ബുലന്ദ്ഷഹറിൽ നിന്നുള്ള ബിജെപി എംഎൽഎ പ്രദീപ് ചൗധരിയുടെ അമ്മ സന്തോഷ് ദേവിയെ (80) ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. യുപിയിലെ ഗാസിയാബാദിലെ വിജയ് നഗർ പോലീസിൽ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പതിവ് പ്രഭാത നടത്തത്തിനിടെ ഡിപിഎസ് റൗണ്ട് എബൗട്ടിന് സമീപത്ത് വെച്ചാണ് സന്തോഷ് ദേവിക്ക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ക്രൂരത കാട്ടിയതെന്ന് എംഎൽഎയുടെ സഹോദരൻ ജീത്പാൽ ചൗധരി പോലീസിനോട് പറഞ്ഞു. ബൈക്കിലെത്തിയ സംഘം അമ്മയോട് ആഭരണങ്ങൾ അഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ഭയം മൂലം ആഭരണങ്ങൾ അഴിച്ചു നൽകുകയും ചെയ്തു. കാതിൽ നിന്നും കമ്മൽ ഊരാൻ സാധിക്കാതെ വന്നതോടെ പ്രതികൾ കൈവശമുണ്ടായിരുന്ന കട്ടർ ഉപയോഗിച്ച് അമ്മയുടെ കാതുകൾ മുറിച്ച് കമ്മൽ മോഷ്ടിക്കുകയായിരുന്നുവെന്ന് ജീത്പാൽ ചൗധരി വ്യക്തമാക്കി. നിലവിളി ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് സന്തോഷ് ദേവിയെ ആശുപത്രിയിലെത്തിച്ചത്. ചെവിയിലെ മുറിവിൽ നിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആളുകൾ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പോലീസും സ്ഥലത്തെത്തി സന്തോഷ് ദേവിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. അതേസമയം, സംഭവം നടന്ന രണ്ട് ദിവസം കഴിഞ്ഞാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് എംഎൽഎ പ്രദീപ് ചൗധരി ആരോപിച്ചു. അമ്മയെ ആശുപതിയിലെത്തിക്കാൻ പോലീസ് മടി കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.