എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്‌ലിം ലീഗ്: പി.കെ.കുഞ്ഞാലിക്കുട്ടി




കോഴിക്കോട്: എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്‌ലിം ലീഗ് ആണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ച സിപിഎം നേതൃത്വമാണിപ്പോള്‍, ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ (പിഎഫ്ഐ) ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്നു മുതല്‍ നടത്തുന്ന ഗള്‍ഫ് പര്യടനം തീവ്ര സ്വഭാവമുളള സംഘടനകള്‍ക്കെതിരെയുളള ക്യാംപെയിന്‍ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post