സൗദി അറേബ്യ: മദീന മേഖലയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങൾ കണ്ടെത്തിയതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. മദീന മേഖലയിലെ അബ അൽ-റഹയുടെ അതിർത്തിക്കുള്ളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയതെന്ന് സർവേ ആൻഡ് മിനറൽ എക്സ്പ്ലോറേഷൻ സെന്റർ പ്രതിനിധീകരിച്ച് സൗദി ജിയോളജിക്കൽ സർവേ പറഞ്ഞു.
കൂടാതെ, ഇതേ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാല് സ്ഥലങ്ങളിൽ ചെമ്പ് അയിര് കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. രാജ്യത്ത് സ്വർണ്ണത്തിന്റെയും ചെമ്പിന്റെയും കണ്ടെത്തലുകൾ 533 മില്യൺ ഡോളർ വരെ നിക്ഷേപം ആകർഷിക്കുകയും ഏകദേശം 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഖനന മേഖലയിൽ 170 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് നേരത്തെ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.