ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി


തിരുവനന്തപുരം: ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണ്. ലോകം വെർച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തിൽ സൈബർ ഡോം സോഷ്യൽ മീഡിയയുടെ അടുത്ത ഘട്ടമായ മെറ്റേവേഴ്സിലേക്ക് എത്തുന്നതും കാലഘട്ടത്തിന്റെ ആവശ്യ​​ഗതയാണെന്നും മമ്മൂട്ടി പറഞ്ഞു.  ഡിജിപി അനിൽകാന്ത് ഐപിഎസ് കോൺഫറൻസ് റൗണ്ട് അപ്പ് വിശദീകരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഹൈബി ഈഡൻ എം.പി, ഡിജിപി അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് ക്വാട്ടേഴ്സ് കെ. പത്മകുമാർ ഐപിഎസ് , സൈബർ ഡോം നോഡൽ ഓഫീസർ പി. പ്രകാശ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post