കോട്ടയം: ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി സില്‍ക്‌സ് റിസപ്ഷനിസ്റ്റും രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയുമായ യുവതിയും ഏറ്റുമാനൂർ സ്വദേശിയായ പത്രപ്രവർത്തകനും ഒളിച്ചോടി.
ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് ഏറ്റുമാനൂര്‍ പൊലീസിനെ സമീപിക്കുന്നത്.
എന്നാൽ ഭര്‍ത്താവ് പൊലീസിനോട് വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ട് നടുങ്ങിയത് കോട്ടയത്തെ രാഷ്ട്രീയ- പത്ര സമൂഹമാണ്.
ഏറ്റുമാനൂരിലെ മുൻ പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ ഒരു കുട്ടിയുടെ പിതാവുമായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.
സമൂഹത്തില്‍ അറിയപ്പെടുന്ന മുൻ പത്രപ്രവർത്തകന് നാട്ടില്‍ സൽപേര് മാത്രമാണുള്ളത്. നാട്ടിൽ തികഞ്ഞ മാന്യനായ ഇദ്ദേഹം രാഷ്ട്രീയ- സാംസ്‌കാരിക പരിപാടികളിലെ പരിചിത മുഖവുമാണ്.
പത്രപ്രവർത്തകന് ഒപ്പം ഒളിച്ചോടിയ യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.
ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, സമൂഹത്തിലെ സൽപേരും കുടുംബവുമൊക്കെ മറന്ന് ഇത്തരമൊരു ഒളിച്ചോട്ടം, ഉത്തരവാദിത്വമുള്ള മുന്‍ പത്രപ്രവര്‍ത്തകനില്‍ നിന്നും ആരും പ്രതീക്ഷിച്ചതല്ല. രാഷ്ട്രീയ രംഗത്ത് സജീവമാകാനായി പ്രമുഖ പത്രത്തിലെ റിപ്പോർട്ടർ ജോലി രാജി വയ്ക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് കമിതാക്കൾക്കായി അന്വേഷണം ആരംഭിച്ചു.