കോട്ടയത്തു നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്‍റെ പിന്നില്‍ ഓട്ടോ ഇടിച്ച് ഡ്രൈവര്‍ മരിച്ചു


കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാള്‍ മരിച്ചു. പാലാ മേലുകാവ് റോഡില്‍ പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം ഉണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പാലാ മരിയന്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഇരുന്ന ഭാഗം ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. കിഡ്‌നി രോഗിയായ ഗിരീഷ് ബുധനാഴ്ചയും ശനിയാഴ്ചയും ഡയാലിസിസ് നടത്തി വരികയായിരുന്നു.

Previous Post Next Post