പൊതുസുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂണിനെ (53) വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് 2 വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. സണിന്റെ രാഷ്ട്രീയാവകാശങ്ങൾ റദ്ദാക്കിയ ജിലിൻ പ്രവിശ്യയിലെ ഇന്റർമീഡിയറ്റ് കോടതി അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. അഴിമതിക്കേസിൽ 5 മുൻ പൊലീസ് മേധാവികളെ ജയിലിൽ അടച്ചത് കഴിഞ്ഞയാഴ്ചയാണ്.
ഒക്ടോബർ 16ന് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി, ഷിയുടെ അധീശത്വത്തിന് വെല്ലുവിളി ഉയർത്തുന്നവരെ നിഷ്കാസനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടിയെന്നു കരുതുന്നു. 5 വർഷത്തിനിടയിൽ ചൈനയിൽ നടക്കുന്ന ഏറ്റവും വലിയ ശുദ്ധീകരണമാണ് ഇതെന്നാണ് റിപ്പോർട്ട്. 2012 ൽ അധികാരത്തിൽ വന്ന ഷി ജിൻപിങ് അഴിമതിക്കുറ്റം ചുമത്തി 5 ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയതായി വ്യാപക പ്രചാരണം. എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോ ഔദ്യോഗിക മാധ്യമങ്ങളോ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ ഷീ ചിൻ പിങ് പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹത്തെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തു നിന്നു നീക്കിയതായും തിരിച്ചെത്തിയപ്പോൾ വീട്ടു തടങ്കലിലാക്കിയെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.