അയോധ്യ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആരാധിക്കാൻ അയോധ്യയിൽ ക്ഷേത്രം തുറന്നു. അയോധ്യയിൽ നിന്ന് 15 കിലോമീറ്റർ മാറി പുർവ എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യോഗി ആദിത്യനാഥിൻ്റെ ആരാധകനും ഗായകനുമായ പ്രഭാകർ മൗര്യയാണ് ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രത്തിലെ യോഗി ആദിത്യനാഥിൻ്റെ പ്രതിഷ്ഠ ശ്രീരാമ വിഗ്രഹത്തിനു സമാനമാണ്. അമ്പും വില്ലുമേന്തിയ പൂർണകായ വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നയാളെ ആരാധിക്കുമെന്ന പ്രഭാകറിൻ്റെ ശപഥമാണ് ക്ഷേത്രം നിർമിക്കുന്നതിലേക്ക് എത്തിയത്. 2015 ലാണ് താൻ ശപഥം ചെയ്തതെന്ന് പ്രഭാകർ മൗര്യ പറഞ്ഞു. വർഷങ്ങൾക്കുശേഷം സുപ്രീംകോടതി രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിധി പറഞ്ഞു. ഇപ്പോൾ അയോധ്യയിൽ ക്ഷേത്രം ഉയരുകയാണ്. ഇതോടെയാണ് യോഗി ആദിത്യനാഥിനെ ആരാധിക്കാനായി ക്ഷേത്രം നിർമിച്ചതെന്ന് പ്രഭാകർ മൗര്യ വിശദമാക്കി. രാവിലെയും വൈകീട്ടുമാണ് ക്ഷേത്രത്തിൽ പൂജ നടക്കുന്നത്. ക്ഷേത്രനിർമാണത്തിനായി 8.5 ലക്ഷം രൂപയാണ് ചെലവായത്. രാജസ്ഥാനിൽ നിന്നാണ് വിഗ്രഹം എത്തിച്ചത്. നേരത്തെ യോഗിയുടെ ബുൾഡോസർ ഉപയോഗത്തിൽ ആകൃഷ്ടരായ അച്ഛനും മകനും തങ്ങളുടെ ചായക്കടയ്ക്ക് 'ബുൾഡോസർ ബാബാ ടീ സ്റ്റാൾ' എന്ന് പേരിട്ടിരുന്നു. മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആരാധിക്കാനും ക്ഷേത്രം നിർമിച്ചിരുന്നു. പൂനെയിലെ ഔദിയിൽ 1.5 ലക്ഷം രൂപ ചെലവഴിച്ചാണ് മയൂർ മുണ്ടെ എന്നയാൾ ക്ഷേത്രം പണിതത്.