ഡ്രൈഡേ ആഘോഷമാക്കാൻ വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി അടിമാലിയിൽ ഒരാൾ അറസ്റ്റിൽ

 

അടിമാലി: ഡ്രൈഡേ കളിൽ മദ്യം ശേഖരിച്ചു വച്ച് വിൽപ്പന നടത്തുന്ന വെള്ളത്തൂവൽ സ്വദേശി കമ്പിപുരയിടത്തിൽ ജോസ്‌ (50) എന്നയാളെ അടിമാലി എക്സൈസ് റേഞ്ച് സംഘം പിടികൂടി.

 തുടർച്ചയായ രണ്ട് അവധി ദിവസങ്ങളിൽ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചു വച്ച 24 ലിറ്റർ മദ്യവും കണ്ടെടുത്തു.. വെള്ളത്തൂവൽ ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മത്സ്യവും മാംസവും വിൽപ്പന നടത്തുന്ന കോൾഡ് സ്റ്റോറേജിൻ്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്.

 പ്രിവൻ്റീവ് ഓഫീസർ വി പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ പി റോയിച്ചൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,ഹാരിഷ് മൈദീൻ, ക്ലമൻ്റ് വൈ, രഞ്ജിത്ത് കവിദാസ്, ശരത് എസ് പി എന്നിവരും പങ്കെടുത്തു.' പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കും


Previous Post Next Post