✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി കാളചന്തയിലെ ഫെഡറൽ ബാങ്ക് എടിഎം കൗണ്ടർതകർത്ത നിലയിൽ കണ്ടെത്തി ഇന്ന് പുലർച്ചെയാണ് ഈ കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് ,സംഭവം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി ട i ലെബി മോൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം ,ATM ൻ്റെ പുറകിലെ പ്ലാസ്റ്റിക്ക് കവർ ഊരിമാറ്റിയ നിലയിലാണ് കാണപ്പെട്ടത്ത്
,അതേ സമയം സമൂഹ്യ വിരുദ്ധർ ആരെങ്കിലും നശിപ്പിച്ചതാകുമെന്നും നാട്ടുകാരിൽ ചിലർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു ,
C C TV ക്യാമറ പാമ്പാടി പോലീസ് പരിശോധിച്ച് ഉടൻ തന്നെ കുറ്റവാളിയെ പിടികൂടുമെന്ന് പാമ്പാടി പോലീസ് പറഞ്ഞു