സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിൻറെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാപക എൻഐഎ പരിശോധന തുടരുന്നു കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പരിശോധന

ന്യൂ ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രസേനയുടെ അകമ്പടിയോടെ റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്ത് പുലർച്ചെ 4.30 -ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഐഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ എന്നവരുൾപ്പെടുന്ന സംഘമാസ്റ്റൺ പരിശോധന നടത്തുന്നത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ പരിശോധന നടന്നു. തീവ്രവാദത്തിന് പണം നൽകൽ, പരിശീലനക്യാമ്പുകൾ നടത്തൽ. തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കൽ എന്നിവയിൽ ഉൾപ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡന്റ് ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതി റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി തുടങ്ങി 13 സംസ്ഥാനങ്ങളിൽ നൂറിടങ്ങളിൽ ഐഡി സഹകരണത്തോടെ റെയ്ഡ് നടത്തി. ദേശീയ, സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയിൽ എടുത്തു'
Previous Post Next Post