സോപ്പ് വാങ്ങി മുറിവ് കഴുകിയത് ഞങ്ങൾ, അഭിരാമിക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ൾ വീ​ഴ്ച; ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ മാതാപിതാക്കളുടെ പരാതി




 
പത്തനംതിട്ട: പേവിഷബാധയെത്തുടർന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ കു​ടും​ബം ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി. അ​ഭി​രാ​മി​ക്ക്​ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ൾ വീ​ഴ്ച​വ​രു​ത്തി​യ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പരാതിയിലെ​ ആ​വ​ശ്യം. 

പെ​രു​നാ​ട്​ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​​ന്ദ്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​റും ഇ​ല്ലാ​യി​രു​ന്നെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ​പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​​ശു​പ​​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​നാ​സ്ഥ മൂ​ലം മൂ​ന്ന്​ മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്​ അ​ഭി​രാ​മി​ക്ക്​ പ്ര​ഥ​മ ശു​ശ്രൂ​ഷ ല​ഭി​ച്ച​ത്. മു​റി​വ്​ വൃ​ത്തി​യാ​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. മു​റി​വ്​ വൃ​ത്തി​യാ​ക്കാ​ൻ സോ​പ്പ്​ വാ​ങ്ങാ​ൻ മാ​താ​പി​താ​ക്ക​ളെ ആ​ശു​പ​ത്രി​ക്ക്​ പു​റ​ത്തേ​ക്ക്​ പ​റ​ഞ്ഞു​വി​ട്ടു. ത​ങ്ങ​ളാ​ണ്​ മു​റി​വ്​ ക​ഴു​കി​യ​തെ​ന്നും മാ​താ​പി​താ​ക്ക​ളാ​യ ര​ജ​നി, ഹ​രീ​ഷ്​ എ​ന്നി​വ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

രണ്ടുദിവസമാണ് കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചത്. ആ സമയത്ത് കണ്ണിന്റെ ഭാഗത്തുള്ള പരിക്കിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലേക്കോ, മറ്റേതെങ്കിലും വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്കോ മാറ്റിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പകരം കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് വിട്ടു. പിന്നീട് 18 ദിവസത്തിന് ശേഷം വെള്ളിയാഴ്ചയോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും, അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടർമാർ വൈറസ് ബാധ തലച്ചോറിനെ ബാധിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും നില ഗുരുതരമാണെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഈ മാസം അഞ്ചാം തിയതിയാണ് അഭിരാമി മരിച്ചത്.
Previous Post Next Post