ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് സിംഗപ്പൂരിലേക്ക്


*റാഞ്ചിഃ* ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് സിംഗപ്പൂരിലേക്ക് വൃക്കമാറ്റൽ ശസ്ത്രക്രിയയ്‌ക്കായി സന്ദർശിക്കാൻ കോടതി അനുമതി നൽകി. വൃക്കരോഗത്തിനു പുറമെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങി ഏറെ ആരോഗ്യ പ്രശ്നങ്ങളാണ് ലാലുവിനുള്ളത്. അദ്ദേഹത്തിന്റെ പാസ്പോർട്ട് തിരിച്ചു നൽകാൻ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി നിർദേശിച്ചു. സിബിഐ അഭിഭാഷകൻ ഉന്നയിച്ച എതിർവാദങ്ങൾ അംഗീകരിക്കാതെയാണു കോടതി അദ്ദേഹത്തിന്റെ ചികിത്സായാത്രയ്ക്ക് അനുമതി നൽകിയത്.
അദ്ദേഹത്തിന് സിംഗപ്പൂരിലെ ആശുപത്രിയിൽ 24നു പരിശോധന നിശ്ചയിച്ചിട്ടുണ്ടെന്നും 22ന് എങ്കിലും യാത്ര തിരിക്കണമെന്നും ലാലുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
Previous Post Next Post