തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി. നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തിപരിക്കേല്‍പ്പിച്ചു. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
പോത്തിനെ ഫയര്‍ഫോഴ്സ് വലയിട്ട് പിടിച്ചു. മ്യൂസിയത്തില്‍ എത്തിയ ആളുകളെ ഒഴിപ്പിച്ചു. സായാഹ്ന സവാരിക്കെത്തിയ ആൾക്കാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.