ആലപ്പുഴ : രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ വീണ്ടും പോക്കറ്റടി. തിരുവനന്തപുരത്ത് ഉണ്ടായ മോഷണത്തിന് സമാനമായ രീതിയിലാണ് ഇപ്പോൾ പോക്കറ്റടി നടന്നിരിക്കുന്നത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പണമാണ് ആണ് മോഷണം പോയത്. ജോഡോ യാത്ര കടന്നുപോയ കരമന, തമ്പാനൂർ എന്നിവിടങ്ങളിലും മോഷണം നടന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.
ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ 5000 ത്തോളം രൂപ മോഷണം പോയെന്നാണ് അറിയാൻ കഴിയുന്നത്. കൃഷ്ണപുരത്തെ സ്വീകരണത്തിനിടയിലാണ് മോഷണം നടന്നത്. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണു ആലപ്പുഴ ജില്ലയിലേക്ക് ഇന്ന് പ്രവേശിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം പര്യടനം പിന്നിടുന്നത് ആലപ്പുഴ ജില്ലയിലൂടെയാണ്.