അനധികൃത പാർക്കിംഗിൽ നട്ടം തിരിഞ്ഞ് ,പാമ്പാടി ടൗൺ നോക്കുകുത്തിയായി അധികാരികൾ



✍️ ജോവാൻ മധുമല 

പാമ്പാടി : അനധികൃത പാർക്കിംഗ് മൂലം പാമ്പാടി ടൗൺ  ഗതാഗതക്കുരുക്കിൽ ആയിട്ട് വർഷങ്ങളായി, ,,പാമ്പാടി പഞ്ചായത്ത് അധികാരികൾ ഇക്കാര്യത്തിൽ കർശന നിലപാടുകൾ എടുത്തെങ്കിലേ ഇതിന് പരിഹാരം ഉണ്ടാകൂ  .ചിലർ രാവിലെ തന്നെ പാമ്പാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ വാഹനം ഇട്ട ശേഷം രാത്രിയാണ് തിരികെ എടുക്കുന്നതെന്ന് പാമ്പാടിയിലെ ചില വ്യാപാരികൾ പറഞ്ഞു  പാമ്പാടി ബസ്സ് സ്റ്റാൻഡിന് ഉള്ളിലും ഇത്തരത്തിൽ നിരവധി കാറുകളാണ് അനധികൃതമായി പാർക്ക് നടത്തുന്നതെന്നും  നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ . ഇത്തരം അനധികൃത പാർക്കിംഗ് മൂലം അപകടങ്ങളും തുടർക്കഥയാവുകയാണ് .പഞ്ചായത്ത് ആഫീസിൻ്റെ മുൻവശം മുതൽ ഇരുവശത്തും കാറുകളും മറ്റ് വാഹനങ്ങളും അനധികൃതമായി പാർക്കിംഗ് നടത്തിയിട്ടും പഞ്ചായത്ത് യാതൊരു നടപടിയും എടുക്കുന്നില്ല എന്ന ഗുരുതരമായ ആരോപണവും നിലനിൽക്കുന്നു 
അടുത്ത കാലം വരെ അനധികൃത പാർക്കിംഗ് പോലീസ് കർശനമായി നിരോധിച്ചിരുന്നു പെറ്റിക്കേസുകളും എടുത്തിരുന്നു ഈ സ്ഥിതി തുടരുകയാണെങ്കിൽ വലിയ അപകടങ്ങൾക്ക് പാമ്പാടി സാക്ഷ്യം വഹിക്കേണ്ടി വരും
Previous Post Next Post