കണ്ണൂർ: തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ കാമുകനോടൊപ്പം ഒളിച്ചോടിയ 17 കാരിയെ കണ്ണൂർ നഗരത്തിലെ ലോഡ്‌ജിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാലയിൽ നിന്നും കണ്ണൂർ വളപട്ടണം ചിറക്കലിലെ സിജിൻ എന്ന യുവാവിനൊപ്പം മുങ്ങിയ 17 കാരിയെയാണ് ഇന്നലെ രാത്രി ടൗൺ സിഐ ബിനു മോഹനും സംഘവും കണ്ണൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. സോഷ്യൽ മീഡീയ വഴിയാണ് സജിൻ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പ്രണയത്തിലായ പെൺകുട്ടിയെ ഇയാൾ കണ്ണൂരിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. യുവാവിനെതിരെ പോക്സോ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയെ കാണാതായതായി നേരത്തെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയുരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് കണ്ണൂർ ചിറക്കൽ സ്വദേശിയായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലാക്കുന്നത്. കാമുകന്റെ ആവശ്യപ്രകാരം ട്രെയിൻ മാർഗം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.