കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. വീടുകള്‍ കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചിങ്ങവനത്തെത്തിയ ഇയാള്‍ തൈലം വില്‍പനയ്‌ക്കെന്ന പേരില്‍ വീടുകള്‍ കയറുന്നതിനിടെ തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പെണ്‍കുട്ടി ബഹളം ഉണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്‌ഐ അനീഷ് കുമാര്‍, സിപിഒമാരായ സതീഷ്, സലമോന്‍, മണികണ്ഠന്‍, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
കോട്ടയത്തു വീടുകള്‍ കയറി മര്‍മതൈലം വില്‍ക്കും, പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിച്ചു, അറസ്റ്റ്
jibin
0
Tags
Top Stories