അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ബഹ്റെെൻ


ബഹ്റെെൻ: രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ തിരച്ചിൽ ആരംഭിച്ച് ബഹ്റെെൻ. ബഹ്റെെൻ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് ആണ് ഇതിന് വേണ്ടിയുള്ള പരിപാടികൾ ആരംഭിച്ചത്. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തി. പരിശോധന നടത്തുന്നതിന് ഇടയിൽ മതിയായ രേഖകൾ ഇല്ലാതെ താമസിക്കുന്ന ചിലരെ പിടിക്കൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്നാണ് റിസർച് ആൻഡ് ഫോളോഅപ്പ് ഡയറക്ടർ കേണൽ തലാൽ നബീൽ തഖി പറ‍ഞ്ഞതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് അനധികൃതമായി ആരെങ്കിലും തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 170770777 എന്ന നമ്പറിൽ അറിയിക്കണം. അല്ലെങ്കിൽ info@npra.gov.bh എന്ന ഇ-മെയിൽ അറിയിക്കണം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആളുകളെ തടയുകയാണ് ലക്ഷ്യം വെക്കുന്നുത്. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച നിരവധി പേരെ കഴി‍ഞ്ഞ ദിവസം പിടിക്കൂടിയിരുന്നു. മതിയായ രേഖകൾ രാജ്യത്ത് താമസിക്കാൻ കെെവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. സാമൂഹിക പ്രവർത്തകരും ഇക്കാര്യം ഓർമ്മിക്കുന്നു. പിടിക്കൂടിയാൽ കനത്ത പിഴ ഈടാക്കേണ്ടി വരും.

Previous Post Next Post