'സാങ്കല്‍പ്പികമായി ബൈക്ക് ഓടിക്കണം', പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി; കേസെടുത്ത് പൊലീസ്‌



കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി/ടെലിവിഷന്‍ ദൃശ്യം

കാസർകോട്: കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയതായി ആരോപണം. അംഗടിമുഗർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായതായി പരാതി നൽകിയത്.

വിദ്യാർഥിയുടെ പരാതിയിന്മേൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് സീനിയർ വിദ്യാർഥികൾ റാ​ഗ് ചെയ്തത്.  

ബസ് സ്റ്റോപ്പിൽ തടഞ്ഞുവെച്ച് പ്ലസ് വൺ വിദ്യാർഥിയെ റാ​ഗ് ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സാങ്കൽപ്പികമായി മോട്ടർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെട്ടായിരുന്നു റാ​ഗിങ്. എന്നാൽ കുട്ടി വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. റാ​ഗ് ചെയ്ത വിദ്യാർഥികൾക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും ഉടൻ നടപടിയുണ്ടാകും.


Previous Post Next Post