തമിഴ് സിനിമാലോകത്തെ പ്രതിഭാധനയായ യുവനടി ദീപ എന്ന പോളിന്‍ ജെസീക്കയാണ് ആത്മഹത്യ ചെയ്തത്. 29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ വിരുഗബാക്കത്തുള്ള സ്വകാര്യ ഫ്‌ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപ്പാര്‍ട്ട്‌മെന്റ് ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ ദീപ തനിച്ചാണ് താമസിക്കുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ മുറിയില്‍ ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങള്‍ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാര്‍ട്ട്മെന്‍റില്‍ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടി ദീപ വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്കാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. അടുത്തകാലത്തായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സൂചന. പ്രണയ പരാജയത്തെ തുടര്‍ന്നാകാം ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നു.ദീപയുടെ അച്ഛനും അമ്മയും വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. ആത്മഹത്യ ചെയ്യുന്നതിനുമുമ്ബ് ദീപ ആത്മഹത്യകുറിപ്പ് എഴുതിയിരുന്നതായി പറയപ്പെടുന്നു, അത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ് നടന്‍ വിശാല്‍ നായകനാകുന്ന തുപ്പരിവാളനില്‍ വേലക്കാരിയുടെ വേഷത്തിലാണ് ദീപ അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിലും മികച്ച പ്രകടനത്തിലൂടെ അവര്‍ ശ്രദ്ധ നേടി. നാസര്‍ നായകനായ വൈദ എന്ന ചിത്രത്തിലും അവര്‍ പ്രധാന വേഷം ചെയ്തു. നിരവധി ടിവി ഷോകളിലും ദീപ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.