ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു; 23 വർഷം മുടങ്ങാതെ ഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റിയ ഗജവീരൻ








ഏറ്റുമാനൂർ: കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിന് മുടങ്ങാതെ തിടമ്പേറ്റിയ ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. 55 വയസായിരുന്നു.

കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി
ഏറ്റുമാനൂർ ഉഷശ്രീ പി എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയതിലുള്ള ആന 45 ദിവസമായി എരണ്ടകെട്ടിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.45 മണിയോടെ ആയിരുന്നു അന്ത്യം.

തൃശൂർ പൂരം, തൃപ്പൂണിത്തുറ, വൈക്കം, ഇത്തിത്താനം ഗാനമേള തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യമായിരുന്നു.

തിരുനക്കര പകൽപ്പൂരത്തിനു എല്ലാ വർഷവും ആദ്യം ഇറങ്ങുന്ന ആനയും ദുർഗാപ്രസാദ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിൽ ഓങ്കോൾ ശിവരാത്രി ഉത്സവത്തിന് 10 ദിവസം പങ്കെടുത്തു. ജൂലൈ യിൽ നാഗാർകോവിൽപള്ളിയിൽ ചന്ദനകുടത്തിനും പങ്കെടുത്തു. കഴിഞ്ഞ ജൂലൈ 17ന് കടുത്തുരുത്തി കൊടിമര പ്രതിഷ്ഠ ആണ് ഏറ്റവും അവസാനം പങ്കെടുത്ത പരിപാടി.

വെള്ളിയാഴ്ച വനംവകുപ്പ് അധികൃതർ എത്തി പരിശോധനകൾക്ക് ശേഷമായിരിക്കും സംസ്കാരം.


Previous Post Next Post