കേരളത്തിൽ ബിഎസ്എൻഎൽ ഇന്റർനെറ്റ് സേവനം മുടങ്ങി. സാങ്കേതിക തകരാറാണ് കാരണം എന്ന് അധികൃതർ അറിയിച്ചു. ബ്രോഡ് ബാൻഡ്, മൊബൈൽ സർവീസുകൾ പലയിടത്തും കിട്ടുന്നില്ല.
ബിഎസ്എൻഎൽ ഉപഭോക്താക്കളെ വിളിച്ചാൽ പരിധിക്ക് പുറത്ത് അല്ലെങ്കിൽ സ്വിച്ച് ഓഫ് ആണ് പറയുന്നത് . ചിലർക്ക് കോളുകൾ സ്വീകരിക്കുവാനും ചെയ്യുവാനും കഴിയുന്നുണ്ടെങ്കിലും ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നില്ല.
എപ്പോൾ സർവീസസ് പുന: സ്ഥാപിക്കപ്പെടും എന്ന് യാതൊരു വ്യക്തതയുമില്ല.