കേരളത്തിൽ നിന്നും മന്ത്രിമാര്‍ വിദേശത്ത് പോയി ആകെ കൊണ്ടുവന്നിട്ടുള്ളത് മസാല ബോണ്ട് മാത്രമാണ്. ഇവർ നടത്തുന്ന ഈ യാത്രകള്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നു ചോദിച്ച സതീശന്‍ വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ലെന്നും ആരോപിച്ചു.
കെ ഫോണ്‍ ആരംഭിച്ചപ്പോൾ മുതല്‍ ദുരൂഹതയാണെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്. പദ്ധതിയുടെ ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. 83 ശതമാനം പൂര്‍ത്തിയായിട്ടും ഒരാള്‍ക്ക് പോലും ഇതുവരെ കണക്ഷന്‍ കിട്ടിയില്ല. അതേപോലെ തന്നെ ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടാൻ 47 രൂപയ്ക്ക് കരാര്‍ നല്‍കി... കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.