കട്ടപ്പന: കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിനു സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ് (38), അരുൺ (40) എന്നിവരാണ് മരിച്ചത്.
അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി എടുക്കുന്ന ഇരുവരും വൈകിട്ട് പണി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.