കോട്ടയം : മാധ്യമ പ്രവർത്തകനും നാടക സംവിധായകനും കവിയുമായ മണികണ്ഠദാസ് അന്തരിച്ചു.
66 വയസായിരുന്നു.
സംസ്കാരം നാളെ പകൽ 11ന് കോട്ടയം മാങ്ങാനം വീട്ടുവളപ്പിൽ നടത്തും.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ മണികണ്ഠദാസ്, സ്കൂൾ, കോളേജ് കലോത്സവങ്ങളിൽ പ്രമുഖ വിധികർത്താവായി നിരവധി വർഷം പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായും സേവനമനുഷ്ഠിച്ചു.
സോമിനിയാണ് ഭാര്യ.
മക്കൾ: ശിവാനി പണിക്കർ, ജ്യോതിസ് പണിക്കർ.