മോഷണ കേസിലെ പ്രതി ഈരാറ്റുപേട്ടയിൽ അറസ്റ്റിൽ







 ഈരാറ്റുപേട്ട :  മുരിക്കോലി ഭാഗത്ത് കുന്നുംപുറം വീട്ടിൽ അബ്ദുൽസലാം മകൻ കുഞ്ഞി എന്ന് വിളിക്കുന്ന മനാഫ് (33) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

 ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ട ജംഗ്ഷനിൽ ഉള്ള പെരുന്നിലത്ത് ഗിഫ്റ്റ് ഹൗസിലെ നാലാം നിലയിൽ സൂക്ഷിച്ചിരുന്ന നാല് ഫാനുകളും, മിക്സിയും, ഓട്ട് വിളക്കുകളും മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

 പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു .

 ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, തോമസ് സേവ്യർ,എ.എസ്.ഐ ഇക്ബാൽ, സി.പി.ഓ മാരായ ജിനു കെ.ആർ, ശരത് കൃഷ്ണദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്ക് ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണം, പിടിച്ചുപറി, അടിപിടി ഉൾപ്പെടെ പത്തോളം കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post