കോട്ടയം: കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ആയി പ്രഫ. ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തിരഞ്ഞടുപ്പിൽ , സമവായത്തിലൂടെയാണ് ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ അവതരിപ്പിച്ച ഭാരവാഹി പാനലിന് പാർട്ടി പ്രതിനിധികളുടെ സമ്മേളനം അംഗീകാരം നൽകി. തുടർന്നാണ് ജില്ലാ പ്രസിഡന്റിന്റെ പേരിന് അംഗീകാരം നൽകിയത്.
പ്രഫ. ലോപ്പസ് മാത്യു കെ.എസ്.സിയിലൂടെയും, യൂത്ത്ഫ്രണ്ടിലൂടെയുമാണ് കേരളാ കോണ്‍ഗ്രസ്സ് ഭാരവാഹിയാകുന്നത്. കെ.എസ്.സി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിലും, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലും ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ഫിസിക്സ് വിഭാഗം തലവനായിട്ടാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, കൊച്ചിന് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, ഹയര്‍ എഡ്യൂക്കേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ചെയർമാൻ ജോസ് കെ മാണി എം.പി യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ,
ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, ജന സെക്രട്ടറി സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, പ്രൊഫ. ലോപ്പസ് മാത്യൂ, ബേബി
ഉഴുത്തുവാൽ, വിജി .എം.തോമസ്, സക്കറിയാസ് കുതിരവേലി, ജോസഫ് ചമക്കാലാ, ജോസ് പുത്തൻകാല, ജോർജ് കുട്ടി ആഗസ്തി, വി.ടി.ജോസഫ്, ജേക്കബ് തോമസ് അരികുപുറം, തുടങ്ങിയവർ പ്രസംഗിച്ചു. പയസ് കുര്യൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.