തൃശൂർ: സിപിഎം പ്രാദേശിക നേതാവ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു. സി.പി.എം കടങ്ങോട് ലോക്കൽ കമ്മറ്റിയംഗവും മില്ല് സ്വദേശിയുമായ ചീരാത്ത് മോഹനൻ ആണ് മരിച്ചത്.57 വയസ്സായിരുന്നു.
കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന നടുത്ത് വച്ച് ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.
റോഡിലൂടെ നടക്കുകയായിരുന്ന മോഹനൻ്റെ പിന്നിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മോഹനനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകര്‍ തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.