ഹരിപ്പാട് : മാവേലിക്കരയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയ്ക്ക് പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി.
തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വര്‍ഷം കടിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്.സജികുമാര്‍ ഉത്തരരവായത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി എടുത്തത് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ പോലീസിന്റെ പിടിയിലാകുമ്പോള്‍ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്.
9 ദിവസം പക്കലുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണവും പണവും ഇവര്‍ കൈക്കലാക്കുകയിരുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.രഘു ഹാജരായി.