പാമ്പാടി ഏഴാംമൈലിൽ ഏഴ് പേരെ കടിച്ച് നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.

 
തിരുവല്ലയിലെ  വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ആക്രമണത്തിനുശേഷം നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് പാമ്പാടി ഏഴാംമൈൽ ഭാഗത്ത് വച്ച് തെരുവ് നായ കുട്ടിയടക്കം ഏഴു പേരെ കടിച്ചത്.
വീടിൻ്റെ മുറ്റത്ത് കയറി നായ വീട്ടമ്മയെ കടിക്കുന്ന ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.



Previous Post Next Post