ആലാമ്പളളിക്കവലക്ക് സമീപം ബൈക്ക് കാറിൽ ഇടിച്ചു ,ഇടിച്ചിട്ട കാർ നിർത്താതെ പോയി അപകടത്തിൽപ്പെട്ടത് പാമ്പാടി K S E B ഉദ്യോഗസ്ഥർ


✒️ ജോവാൻ മധുമല 

പാമ്പാടി:ആലാമ്പളളിക്കവലക്ക് സമീപം ബൈക്ക് കാറിൽ ഇടിച്ചു ,ഇടിച്ചിട്ട കാർ നിർത്താതെ പോയി അപകടത്തിൽപ്പെട്ടത് പാമ്പാടി K S E B ഉദ്യോഗസ്ഥർ ,
വൈകിട്ട് 7 : 40ഓട് കൂടിയായിരുന്നു അപകടം പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ  ഏകദേശം ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ്  കാർ ആണ് പാമ്പാടി K S E B ഉദ്യോഗസ്ഥരെ ഇടിച്ചിട്ടശേഷം നിർത്താതെ പോയത് 
അപകടത്തിൽ സജേഷ് ,സ്കറിയ ഇലക്കൊടിഞ്ഞി ,എന്നീ രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കുണ്ട് സജേഷിന് കാലിനാണ് പരുക്ക് ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ റോഡിലേയ്ക്ക് തെറിച്ച് വീണു , ഇവരെ നാട്ടുകാർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു സമീപത്തെ കടകളിലെ C C ക്യാമറാ ദൃശ്യങ്ങൾ പരിശോദിച്ച് വരുന്നു വണ്ടിയുടെ നമ്പർ കിട്ടിയതായും സൂചനകൾ ഉണ്ട് 
Previous Post Next Post