പാമ്പാടിയിൽ ഹർത്താൽ സമാധാനപരം കോട്ടയം ഡിപ്പോയിൽ നിന്നും K S R T C ബസ്സുകൾ ചില റൂട്ടുകളിൽ സർവ്വീസ് തുടങ്ങി , കോട്ടയം ഡിപ്പോയിലെ 3 ബസ്സുകൾ ആക്രമിക്കപ്പെട്ടു

 ചിത്രം : പാമ്പാടി ടൗൺ
✍️ ജോവാൻ മധുമല

പാമ്പാടി : കോട്ടയം ഡിപ്പോയിൽ നിന്നും K S R T C ബസ്സുകൾ ചില റൂട്ടുകളിൽ സർവ്വീസ് തുടങ്ങി , കോട്ടയം ഡിപ്പോയിലെ 3 ബസ്സുകൾ ആക്രമിക്കപ്പെട്ടു
കാരാപ്പുഴ  തിരുവാതുക്കൽ  മന്ദിരം കവല എന്നീ സ്ഥങ്ങളിലാണ് ബസ്സുകൾ ആക്രമിക്കപ്പെട്ടത്  തിരുവല്ല റൂട്ടിൽ 5 ബസ്സുകൾ ഒരുമിച്ച് പോലീസ് അകമ്പടിയോടെ സർവ്വീസ് നടത്തി 
അതേ സമയം പാമ്പാടിയിൽ ഹർത്താൽ സമാധനപരമാണ് പാമ്പാടി  പോലീസ് എല്ലാ കവലകളിലും നിരീക്ഷണം നടത്തി വരുന്നുണ്ട് ,  പാമ്പാടിയിൽ ഓട്ടോറിക്ഷകൾ ഓടുന്നുണ്ട് കടകളിൽ ചിലത് തുറന്ന് പ്രവർത്തിക്കുന്നുണ്ട് ഹോട്ടലുകൾ മിക്കവയും പ്രവർത്തിക്കുന്നു
Previous Post Next Post