തിരുവല്ല: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യുവതിയെ കയറിപ്പിടിച്ചയാള്‍ അറസ്റ്റില്‍.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയന്‍കുളം ഔസേഫിന്റെ മകന്‍ രാജു (55)വിനെയാണ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരിയില്‍ നിന്നും തിരുവല്ലയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസി യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറുകയും, ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതിനാണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബസിനുള്ളില്‍ അതിക്രമം കാട്ടിയത്. യുവതി ബഹളം കൂട്ടിയപ്പോള്‍ ഇയാളെ യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്, പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് സംഘം ബസ്സിനുള്ളില്‍ പരിശോധന നടത്തി.
എസ്‌ഐമരായ സുരേന്ദ്രന്‍ പിള്ള, ഐശ്വര്യ, ഹുമയൂണ്‍, എഎസ്‌ഐ ബിജു എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.