പാമ്പാടി പോലീസും പാമ്പാടി കെ. ജി കോളേജും സംയുക്തമായി ലഹരി വിരുദ്ധ പരിപാടി നടത്തി പാമ്പാടി പോലീസ് സ്റ്റേഷൻ SHO പ്രശാന്ത് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു


✍️ ജോവാൻ മധുമല

പാമ്പാടി : പാമ്പാടി പോലീസും പാമ്പാടി കെ. ജി കോളേജും സംയുക്തമായി ലഹരി വിരുദ്ധ പരിപാടി നടത്തി പാമ്പാടി സ്റ്റേഷൻ SHO പ്രശാന്ത് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു സംസ്ഥാന സർക്കാരിൻ്റെ യോദ്ധാവ് പരിപാടിയുടെ ഭാഗമായി പാമ്പാടി ബസ്സ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും , ലൈവ് കാരിക്കേച്ചറും നടന്നു


 പാമ്പാടി K G കോളേജിലെ വിദ്യാർത്ഥികൾ  നടത്തിയ പരിപാടികൾ കാണുവാൻ മറ്റ് സ്ക്കൂളിലെ വിദ്യാർത്ഥികളും എത്തി ,അവരിൽ ചിലർ പാമ്പാടി ബസ്സ് സ്റ്റാൻഡിൽ തയ്യാറാക്കിയ വലിയ ബാനറിൽ ലഹരിവിരുദ്ധ കാർട്ടൂണുകളും വരച്ചു 
K G കോളേജ്  രസതന്ത്ര വിഭാഗം അധ്യക്ഷൻ പ്രൊഫസർ Dr തോമസ് ബേബി , Lt റെനീഷ് ജോസഫ് ( N C C ഓഫീസർ ) , Dr പ്രിയ ഹിന്ദി വിഭാഗം എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി
Previous Post Next Post