ദുബായ്: കഴിഞ്ഞ ആഴ്ച യുഎഇ പ്രഖ്യാപിച്ച ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തല്‍. ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്തേക്ക് വലിയ തുക പെന്‍ഷനായി ലഭിക്കും. രാജ്യത്തേക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള മികച്ച തൊഴില്‍ സമൂഹത്തെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഭരണകൂടം ഇത്തരമൊരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ജോലിയില്‍ വിരമിക്കുന്ന സമയത്ത് കമ്പനികള്‍ നല്‍കുന്ന ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് പുറമെയാണ് ഈ പെന്‍ഷന്‍ പദ്ധതി. രാജ്യത്തെ ശരീഅ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപക സ്ഥാപനമായ നാഷനല്‍ ബോണ്ട്‌സിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു പെന്‍ഷന്‍ പദ്ധതി പ്രവാസികള്‍ക്കായി നടപ്പിലാക്കിയിരിക്കുന്നത്. ഈ പദ്ധതിയില്‍ അംഗമാവുകയെന്നത് പ്രവാസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമല്ല എന്നതാണ് ഇതിന്റെ സവിശേഷത. താല്‍പര്യമുള്ളവര്‍ക്ക് മാത്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. കമ്പനി മുന്‍ കൈ എടുത്താണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കേണ്ടത്. താല്‍പര്യമുള്ള കമ്പനികള്‍ക്ക് നാഷനല്‍ ബോണ്ട്‌സിന്റെ ഗോള്‍ഡന്‍ പെന്‍ഷന്‍ പ്ലാനില്‍ രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ള ജീവനക്കാരുടെ പേരില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ തുക ഒന്നിച്ച് നിക്ഷേപിക്കുകയോ ഭാഗികമായി നിക്ഷേപിക്കുകയോ ആവാം. ഓരോ ജീവനക്കാരന്റെ പേരില്‍ അക്കൗണ്ട് എടുത്ത ശേഷം അതിലേക്ക് നിക്ഷേപിക്കുന്ന രീതിയും അവലംബിക്കാം. പദ്ധതിയില്‍ അംഗമാവുന്ന ജീവനക്കാര്‍ക്ക് മാസത്തില്‍ എത്ര തുക വേണമെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കാനാവും. അതേസമയം ചുരുങ്ങിയത് മാസത്തില്‍ 100 ദിര്‍ഹമെങ്കിലും നിക്ഷേപിക്കണമെന്ന് നിബന്ധനയുണ്ട്. സര്‍വീസില്‍ 12 മാസം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ജീവനക്കാരുടെ സേവന കാലയളവ്, വാങ്ങുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പെന്‍ഷന്‍ പദ്ധതിയില്‍ ആനുകൂല്യം കണക്കാക്കുക. ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയോ അല്ലെങ്കില്‍ അതിന് ശേഷവും പദ്ധതിയില്‍ നിക്ഷേപിക്കുന്നത് തുടരുകയോ ചെയ്യാനും പദ്ധതിയില്‍ അനുവാദമുണ്ടായിരിക്കും. തൊഴിലാളികള്‍ക്കു വേണ്ടി കമ്പനി നിക്ഷേപിക്കുന്ന തുക സേവിംഗ്‌സ് ബോണ്ടുകളായി മാറ്റുകയാണ് ചെയ്യുക. ഏത് ശരീഅ അനുകൂല നിക്ഷേപക പദ്ധതികളിലാണ് തുക നിക്ഷേപിക്കേണ്ടതെന്ന കാര്യത്തില്‍ കമ്പനികള്‍ക്ക് തീരുമാനം കൈക്കൊള്ളാന്‍ അധികാരമുണ്ടായിരിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ തന്നെ ഇക്കാര്യം തെരഞ്ഞെടുക്കാനാവും. ബാങ്കുകളില്‍ നിക്ഷേപമായും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റും നിക്ഷേപിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നഷ്ട സാധ്യത കുറഞ്ഞ മേഖലകളിലായിരിക്കും നിക്ഷേപിക്കുക. ജീവനക്കാര്‍ക്ക് തങ്ങളുടെ ഗ്രാറ്റുവിറ്റി, സേവിംഗ്‌സ്, ലാഭം, സമ്മാനങ്ങള്‍ എന്നിവയെ കുറിച്ച് അറിയാന്‍ നാഷനല്‍ ബോണ്ട്‌സിന്റെ മൊബൈല്‍ ആപ്പില്‍ പ്രത്യേക സൗകര്യവുമുണ്ട്. പദ്ധതിയില്‍ ചേരുന്നവര്‍ക്കായി 35 ദശലക്ഷം ദിര്‍ഹമിന്റെ വിവിധ പദ്ധതികളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മൂന്ന് മാസത്തിലും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിക്കുന്നതാണ് ഒരു പദ്ധതി. പെന്‍ഷന്‍ സ്‌കീമില്‍ അംഗങ്ങളായവരെ മാത്രമേ ഈ പദ്ധതിയിലേക്ക് പരിഗണിക്കപ്പെടുകയുള്ളൂ. ഇതിനു പുറമെ, ഓരോ വര്‍ഷവും 423,000 റിയാലിന്റെ വിവിധ സമ്മാനങ്ങളും നാഷനല്‍ ബോണ്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകമായ സമ്മാനങ്ങളും പദ്ധതിയിലുണ്ട്. സാധാരണ ഗതിയില്‍ കമ്പനിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് സേവനാന്ത്യ ആനൂകൂല്യമെന്ന നിലയ്ക്കാണ് പെന്‍ഷന്‍ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ ലഭിക്കുക. എന്നാല്‍ കമ്പനിയുടെ അനുമതിയോടെ റിട്ടയര്‍ ചെയ്യുന്നതിനു മുമ്പ് തന്നെ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഭാഗികമായി ലഭ്യമാക്കാനും അവസരമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തങ്ങള്‍ നല്‍കിയ മാസാന്ത വിഹിതം ഏത് സമയത്ത് വേണമെങ്കിലും പിന്‍വലിക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ടായിരിക്കും.