വിസിമാര്‍ രാജിവെക്കുമോ?; ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഇന്ന് നിര്‍ണായകം; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 10.30ന്





തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിർണായക ഘട്ടത്തിലേക്ക്. ഇന്നു രാവിലെ 11.30 ന് അകം സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണറുടെ അന്ത്യാശാസനത്തിന് വിസിമാര്‍ വഴങ്ങുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

അതേസമയം രാജി സമര്‍പ്പിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ എന്തു നടപടി സ്വീകരിക്കും എന്നതും ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്.

ഇതിനിടെ ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.


Previous Post Next Post