12കാരനെ പ്രക‍ൃതി വരുദ്ധ പീഡനത്തിന് ഇരയാക്കി, അധ്യാപകൻ അറസ്റ്റിൽ

 


മലപ്പുറം: പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാർ (42) നെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്‍തത്. നിലമ്പൂരിലെ ഒരു ഗവൺമെൻ്റ് സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ വശീകരിച്ചും ഭയപ്പെടുത്തിയുമാണ് പ്രതി പല പ്രാവശ്യം പീഡനത്തിന് ഇരയാക്കിയത്. കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ നിലമ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. കേസിൽ നിലമ്പൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


Previous Post Next Post