12 ദിവസങ്ങളായി വെള്ളമില്ലാതെ ദുരിതമനുഭവിച്ചു; ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ച് മമ്മൂട്ടി


ആലപ്പുഴ: ആലപ്പുഴയിലെ ജലക്ഷാമത്തിന് പരിഹാരവുമായി നടന്‍ മമ്മൂട്ടി. ജില്ലയില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയിലാണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയത്. മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്റ് ഷെയറാണ് വെള്ളം എത്തിച്ചത്. തൃശൂരിലെ സി പി ട്രസ്റ്റുമായി സഹകരിച്ചാണ് ജലവിതരണം. കഴിഞ്ഞ 12 ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങള്‍ വെള്ളമില്ലാതെ ദുരിതമനുഭവിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പമ്പിങ് പുനഃരാരംഭിക്കുന്നതു വരെ കുടിവെള്ളം വിതരണം ചെയ്യാനാണ് കെയര്‍ ആന്റ് ഷെയറിന്റെ ശ്രമം. ജനങ്ങള്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം സി പി ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹിനെ മമ്മൂട്ടി വിളിച്ചു പറയുകയായിരുന്നെന്ന് സി പി ട്രസ്റ്റ് ഭാരവാഹി നിസാബ് പറഞ്ഞു. സാലിഹിന്റെ നിര്‍ദേശം അനുസരിച്ച് ആലപ്പുഴയിലെത്തി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു.

Previous Post Next Post