സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം റിഹേഴ്സൽ ചെയ്യുന്നതിനിടെ 12കാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു


ബംഗളൂരു: സ്കൂൾ നാടകത്തിനായി ഭഗത് സിങ്ങിൻ‌റെ മരണം അഭിനയിക്കുന്നതിനിടെ 12 വയസുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കർ‌ണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ സഞ്ചയ് ഗൗഡ എന്ന വിദ്യാർഥിയാണ് മരിച്ചത്.  കന്ന‍ഡ രാജ്യോത്സവത്തിനായാണ് നാടക പരിശീലനം നടത്തിയത്. വീട്ടിലാണ് കുട്ടി പരിശീലനം നടത്തിയത്. ഈ സമയം മതാപിതാക്കൾ വീട്ടിലില്ലായിരുന്നു. നാടക പരിശീലനത്തിൽ ഉപയോഗിച്ച കയർ കുട്ടി ഫാനില്‍ കെട്ടിയെന്നാണ് കരുതുന്നത്. കമ്പിളി തൊപ്പി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മാതാപിതാക്കൾ വീട്ടിൽ തിരികെയെത്തിയപ്പോൾ കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടക എസ്‍എൽവി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച സഞ്ചയ് ഗൗഡ.


Previous Post Next Post