റൂബിക്സ് ക്യൂബ് വെറും 13 സെക്കൻ്റ് കൊണ്ട് സോൾവ് ചെയ്ത ബെഞ്ചമിൻ ബിജുവിന് വേൾഡ് റെക്കോഡ്



കട്ടപ്പന സ്വദേശിയും, ഓക്സിലിയം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ബെഞ്ചമിൻ ബിജു കലാം വേൾഡ് റിക്കോർഡിനർഹനായി. റൂബിക്സ് ക്യൂബ് സോൾവിങ്ങ് 13 സെക്കൻ്റിൽ പൂർത്തിയാക്കിയാണ് ബെഞ്ചമിൻ റിക്കോർഡ് നേടിയത്.
കട്ടപ്പന കേരള കോൺഗ്രസ്സ് ( M )  മുൻ മണ്ഡലം പ്രസിഡൻ്റ്
വളളക്കടവ് വാഴപ്പനാടിയിൽ ബിജുവിൻ്റെയും രജിയുടെയും നാല് മക്കളിൽ രണ്ടാമനാണ് ബെഞ്ചമിൻ . അബ്ദുൾ കലാമിൻ്റെ ജന്മദിനമായ
2022 ഒക്ടോബർ 15 ന് ചെന്നൈയിലെ Wells യൂണിവേഴ്സിറ്റിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബെഞ്ചമിൻ അവാർഡ് ഏറ്റുവാങ്ങി.
Previous Post Next Post