കോട്ടയം: കേരളത്തില്‍ നിന്നും ശശി തരൂരിന് 130തിലധികം വോട്ടുകള്‍ ലഭിച്ചെന്നാണ് തരൂര്‍ ക്യാംപ് പറയുന്നത്. സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെയും ഗ്രൂപ്പുകളുടെയും എതിർപ്പ് അവഗണിച്ചാണ് തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കേരളത്തിലെ നേതാക്കളുടെ പ്രതികരണങ്ങളെ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ മുഖ വിലയ്ക്ക് എടുത്തില്ല എന്നതിന്റെ തെളിവാണ് തരൂര്‍ നേടിയ വോട്ടുകള്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സതീശനും ഒറ്റക്കെട്ടായാണ് തരൂരിനെതിരെ പ്രവര്‍ത്തിച്ചത്
ഗ്രൂപ്പുകളാണ് പ്രാധാനമെന്നും അതിനതീതമായുള്ള ആരും നേതൃ നിരയില്‍ എത്തേണ്ടതിലെന്നും ഇവര്‍ പറഞ്ഞു വെച്ചിരുന്നു. തരൂര്‍ താഴേക്കിടയില്‍ നിന്നും വളര്‍ന്നു വന്ന നേതാവല്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്താന്‍ തരൂര്‍ യോഗ്യനല്ലെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞിരുന്നു. എന്നാൽ വോട്ടെണ്ണി ഫലം പുറത്തുവന്നപ്പോള്‍ തരൂരിനെ കേരളത്തിലെ വോട്ടര്‍മാര്‍ അംഗീകരിക്കുന്ന ചിത്രമാണ് പുറത്തു വരുന്നത്.
കേരളത്തില്‍ നിന്നുള്ള മുന്നുറോളം വേട്ടുകളിലും തരൂര്‍ നൂറിനു മുകളില്‍ വോട്ടുകള്‍ നേടിയെടുക്കുന്നത് ഗ്രൂപ്പുകള്‍ക്കുള്ള കനത്ത തിരിച്ചടിയാണ്. നേതാക്കള്‍ പറയുന്നത് മുഖവിലയ്ക്കെടുക്കുന്ന പ്രവര്‍ത്തകരുടെ കാലം കഴിഞ്ഞതിന്റെ സൂചന കൂടിയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്