തിരുവനന്തപുരം : സർക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എല്‍ഡിഎഫ് പ്രത്യക്ഷസമരത്തിന്. നവംബര്‍ 15ന് രാജ്ഭവന് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് അറിയിച്ചു. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാജ്്ഭവനു മുന്നിലെ ധര്‍ണയില്‍ പങ്കെടുക്കും. ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്‍വന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അനുഭാവിയാണെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അനുഭാവികളെ തിരുകികയറ്റാനാണ് ഗവര്‍ണറുടെ നീക്കം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് നിയമവിരുദ്ധമായ നടപടിയും അധികാര ദുര്‍വിനിയോഗവുമാണ്