16കാരിയെ ബസ് സ്റ്റാൻഡിൽ വച്ച് താലികെട്ടിയ 17കാരന്‍ അറസ്റ്റിൽ; വീഡിയോ പ്രചരിപ്പിച്ച ഒരാൾക്കെതിരെ കേസ്


ചെന്നൈ: ബസ് സ്റ്റോപ്പിൽ വെച്ച് 16 കാരിയെ താലികെട്ടിയ 17കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. തമിഴ്നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. 17കാരൻ താലികെട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുകയും ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നാട്ടുകാർ നോക്കിനിൽക്കെയാണ് 17 കാരൻ ബസ് സ്റ്റോപ്പിൽ വെച്ച് 16കാരിയെ താലികെട്ടിയത്. പെണ്‍‌കുട്ടിയെ 17കാരൻ താലികെട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബലാജി ഗണേഷ് എന്നയാൾക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആകട് പ്രകാരവും വിവിധ വകുപ്പുകൾ ചേർത്ത് നടപടി എടുത്തത്.

Previous Post Next Post