17കാരിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതിപ്പട്ടികയിൽ 21 പേർ

 
 പലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിൽ 21 പേർ. ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 14 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് ഏഴ് പേരെക്കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതോടെ 14 കേസുകളിലായി 21 പേരായി പ്രതികൾ. ഏഴ് പേർക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ നാല് ജില്ലകളിലായി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട് ജില്ലകളിൽ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. 

17കാരിയെ എംഡിഎംഎ, കഞ്ചാവ് അടക്കം നല്‍കിയാണ് പീഡത്തിന് ഇരയാക്കിയത്. കുട്ടിയെ നേരത്തെ ലഹരി മാഫിയ ലഹരി കടത്താനായി ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കുട്ടിയെ പിന്നീട് പൊലീസ് നിരന്തരമായ കൗണ്‍സിലിങിന് വിധേയയാക്കി. ഈ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തു വന്നത്.


Previous Post Next Post